About us
വെള്ളാനിക്കര – മാടക്കത്തറ വില്ലേജുകളിലെ കർഷകരും പാവപ്പെട്ടവരും അടങ്ങുന്ന ജനസമൂഹത്തിന് ആശ്വാസമായി 1946 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച വെള്ളാനിക്കര സർവീസ് സഹകരണ ബാങ്ക് ഇപ്പോൾ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഘട്ടത്തിലാണ് .മടക്കത്തറ പഞ്ചായത്തിലെ വലിയൊരു പ്രദേശത്തെ ജനങ്ങളുടെ ആശാകേന്ദ്രമായി ഇന്ന് ഈ ബാങ്ക് വളർന്നു കഴിഞ്ഞു
വെള്ളാനിക്കര സർവീസ് സഹകരണ ബാങ്ക് എന്ന നമ്മുടെ സ്ഥാപനം നാടിൻറെ സാമ്പത്തിക വളർച്ചക്ക് നിസ്തുല്യമായ പങ്കാണ് നിർവഹിച്ചു കൊണ്ടിരിക്കുന്നത്നാടിനൊപ്പം വളരുകയും വളർച്ചക്കൊപ്പം നാടിനെയും നാട്ടുകാരെയും ചേർത്ത് പിടിക്കുകയും ചെയുക എന്നതാണ് ബാങ്കിന്റെ കാഴ്ചപ്പാട്.
VSCB
Vellanikkara Service Co-Operative Bank
തൃശൂർ ജില്ല, തൃശൂർ താലൂക്കിൽ പടിഞ്ഞാറേ വെള്ളാനിക്കര ആസ്ഥാനമാക്കി 06.12.1946 ൽ രജിസ്റ്റർ ചെയ്ത 14 .12.1946 ൽ പ്രവർത്തനമാരംഭിച്ചു. സിൽവർ ജൂബിലി ,ഗോൾഡൻ ജൂബിലി ,പ്ലാറ്റിനം ജൂബിലി എന്നിവ ആഘോഷിച്ച ഇന്നത്തെ ക്ലാസ് -1 ൽ പ്രവർത്തിക്കുന്ന വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ 13112 മെമ്പർമാരുണ്ട് .13 .06 .2009 ൽ ബാങ്ക് കമ്പ്യൂട്ടർവൽക്കരിച്ചു. ബാങ്കിന്റെ ഹെഢ് ഓഫീസ് കൂടാതെ കേരള കാർഷിക യൂണിവേഴ്സിറ്റി ബ്രാഞ്ച് ,400kv സബ്സ്റ്റേഷൻ ബ്രാഞ്ച് -പാണ്ടിപ്പറമ്പ് ,ഈവനിങ് &ഹോളീഡേ ബ്രാഞ്ച് എന്നിങ്ങനെ 3 ബ്രാഞ്ചുകൾ നിലവിൽ ഉണ്ട് . ഇവ കോർ ബാങ്കിങ് വഴി ബന്ധിപ്പിച്ചിട്ടുള്ളതാണ് .സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പണ രഹിത വിനിമയനത്തിനായി RTGS /NEFT /IMPS , UPI സംവിധാനങ്ങൾ ബാങ്കിൽ ലഭ്യമാണ് .
നാട്ടിലെ ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബാങ്ക് ബാങ്കിങ് പ്രവർത്തനങ്ങൾക്ക് ഉപരി ആയി നീതി സൂപ്പർമാർക്കറ്റ്, വളം സ്റ്റോർ ,ജനസേവന കേന്ദ്രം ,ആംബുലൻസ് സർവീസ് ,സഹകരണ സൂപ്പർമാർക്കറ്റ് എന്നിവയും നേരിട്ട് വിജയകരമായി നടത്തി വരുന്നു .
ഓഹരി ഇനത്തിൽ 3.1 കോടി രൂപ ബാക്കി നിലവിലുണ്ട് ,വിവിധ ഇനം നിക്ഷേപങ്ങളിലായി 164 കോടി രൂപ നിലവിലുണ്ട് . 4% മുതൽ 8 1/ 4 % വരെയാണ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് . നിക്ഷേപങ്ങൾക്കു ഡിപ്പോസിറ്റ് ഗ്യാരണ്ടി നിലവിലുണ്ട് .
തൻവർഷം മെമ്പർമാർക്ക് നൽകിയ വായ്പയിൽ 101 കോടി രൂപയാണ് ബാക്കിയുള്ളത് .സാമൂഹികക്ഷേമ പെൻഷൻ ,ksrtc പെൻഷൻ എന്നിവക്ക് വേണ്ടി സർക്കാർ വായ്പയായി കൺസോർഷ്യം നൽകിയതിൽ 3 കോടി രൂപ ബാക്കിയുണ്ട് . കാർഷിക കാർഷികേതര ആവശ്യങ്ങൾക്കായി മിതമായ നിരക്കിൽ വായ്പ നൽകി വരുന്നു . കൂടാതെ സ്വർണ പണയ വായ്പ ഉൾപ്പടെ വിവിധ വായ്പ പദ്ധതികളും നൽകി വരുന്നു .
നിക്ഷേപ ഇനത്തിൽ 81 കോടി രൂപ നിലവിലുണ്ട് . ഹെഡ് ഓഫീസിലും ,ബ്രാഞ്ചുകളിലുമായി വിവിധ പ്രതിമാസ നിക്ഷേപ സ്കീമുകളും നടത്തി വരുന്നു .
2021 -22 വർഷം വരെ ആഡിറ്റ് പൂർത്തീകരിച്ചിട്ടുണ്ട് തുടർച്ചയായി 9 വര്ഷം ലാഭത്തിലാണ് പ്രവർത്തിക്കുന്നത് .ബാങ്ക് മെമ്പർമാർക്ക് ലാഭ വിഹിതം നൽകുകയും സർക്കാരിലേക്ക് അടവാക്കേണ്ടതില്ലേക്ക് കൃത്യമായി അടക്കുകയും ചെയ്തിട്ടുണ്ട് .
കൃത്യമായി വായ്പ അടക്കുന്ന മെമ്പർമാർക്കും, കുടിശിക നിർമാർജനത്തോട് അനുബന്ധിച്ചു അനുവദീയനമായ വായ്പകൾക്കും പലിശ ഇളവുകൾ നൽകിയിട്ടുണ്ട് .കൃത്യമായി വായ്പ അടക്കുന്ന മെമ്പർമാർ വായ്പ കാലാവധിയിൽ മരണപ്പെടുകയോ മാരക രോഗ ബാധിതരാവുകയോ ചെയ്താൽ സർക്കാരിൽ നിന്നും റിസ്ക് ഫണ്ട് ധന സഹായം ലഭിക്കുന്നു .
വൃക്ക രോഗികൾക്ക് 2500 രൂപ വീതം ഡയാലിസിസ് നടത്തുന്നതിനായി ധന സഹായം നൽകുന്നു
ബാങ്കിലെ മുഴുവൻ മെമ്പർമാർക്കും അപകട മരണ ഇൻഷുറൻസ് നടപ്പിലാക്കിയിട്ടുണ്ട് .അപകട മരണം സംഭവിച്ച മെമ്പർമാരുടെ അവകാശികൾക്ക് 100000 രൂപ ക്ലെയിമായി ലഭിക്കുന്നു
മികച്ച വിജയം കൈവരിച്ച മെമ്പർമാരുടെ മക്കൾക്ക് sslc ,+2 അവാർഡ് വർഷം തോറും നൽകി വരുന്നു .
വായന ശീലം വളർത്തുന്നതിനായി ബാങ്കിന് പരിധിയിലുള്ള 3 സ്കൂളുകൾക്ക് 10 ദിനപത്രം വീതം സ്പോൺസർ ചെയ്തിട്ടുണ്ട് .
ബാങ്ക് പ്രസിഡന്റ് ശ്രീ.ഇ .ജി സുരേഷ് നയിക്കുന്ന 13 അംഗ ഭരണ സമിതിയും ഭരണ സമിതിയുടെ നിർദ്ദേശാനുസരണം സെക്രട്ടറി ശ്രീമതി സി.ബി സ്മിതയുടെ നേതൃത്വത്തിലുള്ള ജീവനക്കാരും ബാങ്കിന്റെ വളർച്ചക്കായി സേവനം അനുഷ്ഠിച്ചു വരുന്നു