Services
നീതി സൂപ്പർമാർക്കറ്റ്
സാധാരണക്കാരുടെ ജീവിത ചിലവിനെ കാര്യമായി ബാധിക്കുന്ന നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ VSCB തുടക്കം കുറിച്ച നീതി സൂപ്പർ മാർക്കറ്റ് ഇന്ന് വലിയ വിജയത്തോടെ മുന്നേറുന്നു .
നീതി വളം സ്റ്റോർ
കർഷകരുടെ ഉന്നമനത്തിനായി വെള്ളാനിക്കര സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് നേരിട്ട് നടത്തുന്ന വളം ഡിപ്പോ ഇന്ന് വെള്ളാനിക്കര – മാടക്കത്തറ വില്ലേജുകളിലെ കർഷകരുടെ ജീവിത വിജയത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട് . കർഷകർക്ക് ആവശ്യമായ എല്ലാത്തരം വളങ്ങളും ,ഉപകരണങ്ങളും ഇവിടെ ലഭ്യമാക്കി വരുന്നു
ജനസേവന കേന്ദ്രം
ഓൺലൈൻ ആയി പണം അടക്കുന്നതിനും , നികുതി,ബില്ലുകൾ എന്നിവ അടക്കുന്നതിനും ,ഫോട്ടോസ്റ്റാറ്റ് , പോലുള്ള സേവനം നൽകുന്നതിനും ബാങ്ക് നേരിട്ട് നടത്തുന്ന ഗ്രാമ സേവന കേന്ദ്രം ഇന്ന് പഞ്ചായത്തിലെ ജനങ്ങൾക്ക് ഒരു മുതൽ കൂട്ടാണ്
ആംബുലൻസ് സർവീസ്
ജനങ്ങളുടെ പെട്ടന്നുള്ള ആശുപത്രി ആവശ്യകത മുന്നിൽ കണ്ടു ബാങ്ക് നേരിട്ട് നടത്തുന്ന ആംബുലൻസ് സർവീസ് സൗകര്യം 24 / 7 എന്ന അടിസ്ഥാനത്തിൽ ലഭ്യമാണ്.